കാബൂള്‍:യുഎസിന് അയ്മന് അല്‍ സവാഹിരിയുടെ ലൊക്കേഷന്‍ ചോര്‍ത്തിക്കൊടുത്തത് പാകിസ്ഥാനാണെന്ന് സംശയമുണ്ടെന്ന് അഫ്ഗാന് പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന വിദഗ്ധന്‍ ഫഹിം സാദത്ത്. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യില്‍ നിന്നും വന്‍ വായ്പ ലഭിക്കാനാണ് സവാഹിരിയെ പാകിസ്ഥാന് ഒറ്റിയതെന്നും ഫഹിം സാദത്ത് വിലയിരുത്തുന്നു.
രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും ചേര്‍ന്ന് വന്‍ സാമ്പത്തികപ്രതിസന്ധിയിലാണ് പാകിസ്ഥാന്. വിദേശ നാണ്യത്തിന്റെ കരുതല്‍ ശേഖരവും ഏതാണ്ട് തീര്‍ന്നു. ഇത് പണപ്പെരുപ്പത്താല്‍ പാകിസ്ഥാനെ നട്ടം തിരിയ്ക്കുകയാണ്. പാകിസ്ഥാന് കറന്‍സിയായ രൂപയില്‍ ഏകദേശം 35 ശതമാനം മൂല്യമാണ് ഇടിഞ്ഞത്. ഇതില്‍ നിന്നും കരകയറാന്‍ ഐഎംഎഫില്‍ നിന്നുള്ള വന്‍ വായ്പ കൂടിയേ തീരൂ. ഇതായിരിക്കാം സവാഹിരിയുടെ ഒളിയിടം ചോര്‍ത്താന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചിരിക്കുക എന്നും വിലയിരുത്തപ്പെടുന്നു.
അഫ്ഗാന് ഭരണത്തില്‍ വന്‍ സ്വാധീനമുള്ള സിറാജുദ്ദീന് ഹഖാനി എന്ന ഹഖാനി സംഘത്തലവന്റെ വീട്ടിലാണ് സവാഹിരി താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. “ഇതോടെ തീവ്രവാദഗ്രൂപ്പുകളെ അഫ്ഗാന് മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന താലിബാന് സര്‍ക്കാരിന്റെ വാദം വ്യാജമാണെന്ന് തെളിയുകയാണ്.”- ഫഹിം സാദത്ത് പറയുന്നു. താലിബാനും അന്താരാഷ്ടസമൂഹവും തമ്മിലുള്ള വിടവ് സവാഹിരിയുടെ വധത്തിലൂടെ വര്‍ധിക്കുകയാണ്.
ഏറ്റവും വിചിത്രം താലിബാന് തുടക്കത്തില്‍ സവാഹിരിക്കെതിരായ ആക്രമണത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനര്‍ത്ഥം അഫ്ഗാനിസ്ഥാന്റെ ആകാശത്ത് ഇപ്പോഴും അമേരിക്കയുടെ നിരീക്ഷണക്കണ്ണ് സജീവമാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: