ലക്നൗ: ഹിന്ദു ഭജന്‍ പാടിയതിന് മുസ്ലീം യുവതിയായ ഗായികയ്ക്കെതിരെ ഫത്വ ചുമത്തുമെന്ന ഭീഷണിയുമായി മതവിശ്വാസികളും മൗലവിമാരും രംഗത്ത്. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് മുസ്ലിം ഗായിക ഫർമാണി നാസ് തിരിച്ചടിച്ചു.
യൂട്യൂബറും ഗായികയുമായ ഇസ്ലാം മതത്തില്‍പ്പെട്ട ഫർമാണി നാസാണ് ഹിന്ദു ഭജന്‍ പാടിയത്. യുപിയിലെ മൂസാഫർ നഗർ സ്വദേശിയാണ് ഫർമാണി നാസ്. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് തെറ്റാണെന്നും അത് ശരിയത്ത് നിയമത്തിന് എതിരാണെന്നുമായിരുന്നു മൗലാന മുഫ്തി അർഷാദ് ഫറൂഖി അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ഐഡള്‍ എന്ന സംഗീത മത്സരത്തില്‍ പങ്കെടുത്ത ഗായിക കൂടിയാണ് ഫര്‍മാണി നാസ്.
ഫര്‍മാണി നാസിന്റെ ഹര് ഹര് ശംഭോ ഗാനം. ആറ് ദിവസത്തിനുള്ളില്‍ 23 ലക്ഷം പേര് ഈ ഗാനം കേട്ട് കഴിഞ്ഞു:
ഇസ്ലാമിതര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സ്വന്തം മതത്തിലെ കാര്യങ്ങളാണ് പിന്തുടരേണ്ടതെന്നും മൗലാന മുഫ്തി അർഷാദ് ഫറൂഖി കൂട്ടിച്ചേർത്തു. ചെയ്ത തെറ്റിന് അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും മൗലാന ആവശ്യപ്പെട്ടു. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് തിരിച്ചടിക്കുകയായിരുന്നു ഗായിക ഫർമാണി ഗായകനായ മുഹമ്മദ് റാഫിയും മാസ്റ്റർ സലീമും ഇതുപോലുള്ള ഭജനുകള്‍ പാടിയിട്ടുണ്ടെന്നും ഫര്‍മാണി പ്രതികരിച്ചു. ഇത്തരം ഭീഷണികളൊന്നും വേണ്ടെന്നും ഫര്‍മാണി വ്യക്തമാക്കി.
ഫര്മാണിയുടെ ശക്തമായ പ്രതിഷേധം എത്തിയതോടെ താനൊരു അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മൗലാന മുഫ്തി അർഷാദ് ഫറൂഖി ഒഴിഞ്ഞുമാറി.
”ഹർ ഹർ ശംഭോ” എന്ന ശിവനെക്കുറിച്ചുള്ള ഹിന്ദു ഭജന്‍ പാടിയതോടെയാണ് യുവതിക്കെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകൾ യുവതിയുടെ പാട്ടിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയെങ്കിലും യുപിയിലെ ദിയോബന്റി ഉലമ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് നിലക്കൊള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: