പാലക്കാട്: മൊബൈല്‍ ഫോണില്‍ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് യുവാവ് സഹോദരനെ അടിച്ചു കൊന്നു. പാലക്കാട് ജില്ലയിലെ കൊപ്പം മുളയംകാവിലാണ് സംഭവം. മുളയംകാവ് സ്വദേശി സന്‍വര്‍ ബാബുവാണ് ഇളയ സഹോദരന് ഷക്കീറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് കേസിനാസ്പദമായ സംഭവം.
മൊബൈലില്‍ ഉറക്കെ പാട്ടു വെച്ചതിന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സന്വര്ബാബു മൊബൈലില്‍ പാട്ടുവെച്ചപ്പോള്‍ ശബ്ദം കുറക്കാന്‍ ഷക്കീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശബ്ദം കുറയ്ക്കാതെ വന്നതോടെ ഷക്കീര്‍ വീടിന് പുറക് വശത്ത് നിന്നും മരക്കഷണമെടുത്ത് സന്‍വര്‍ ബാബുവിനെ മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സന്‍വര്‍ സാബു മരിച്ചത്. സംഭവത്തില്‍ സഹോദരന് ഷക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: