കൊച്ചി : മന്ത്രി ആന്റണി രാജുവിനെതിരായി തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന് കേസില്‍ വിചാരണ നീണ്ടുപോകുന്നതില്‍ വിചാരണക്കോടതിക്കെതിരെ നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി. നടപടി വൈകിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. വിചാരണക്കോടതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഇത്തരത്തിലുള്ള ഹര്‍ജികള്‍ ലഭിച്ചാല്‍ നടപടി വൈകിപ്പിക്കണോയെന്ന് ചോദിച്ച ഹൈക്കോടതി റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹര്‍ജി പരിഗണിക്കാമെന്നും അറിയിച്ചു. എന്നാല്‍ ആന്റണി രാജുവിന്റേത് മാത്രമല്ല. ഇത്തരത്തില്‍ നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ആന്റണി രാജുവിനെ അനുകൂലിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവിലെ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇത് പോലെ അനേകം കേസുകള്‍ വരും.
പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടുണ്ട് ഇതുപോലുള്ള കേസില്‍ സ്വകാര്യ ഹര്‍ജികള്‍ പാടില്ലെന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചു. എന്നാല്‍ വിചാരണക്കോടതിയുടെ റിപ്പോര്‍ട്ടിനായി രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: