ന്യൂദല്‍ഹി : അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോക്സഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.
രാഷ്ട്രപതിക്കെതിരായ പരാമര്‍ശം അവരെ അപമാനിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയണമെന്നും സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത് എത്തിയതോടെയാണ് രാജ്യസഭയിലും ബഹളം ഉണ്ടായത്.ബഹളത്തെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതായതോടെ ഇരു സഭകളും 12 മണിവരെ സഭാ നടപടികളും നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: