ചെന്നൈ: ചെന്നൈയില്‍ 44-ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തനി തമിഴ്നായി മുണ്ടും ഷര്‍ട്ടുമിട്ടാണ് അദേഹം ചെന്നൈയിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ചെസ്സ് മത്സരമായ അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്, നടന് രജനികാന്ത്, മകള്‍ ഐശ്വര്യ ധനുഷ് തുടങ്ങിയവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ മത്സരാര്‍ത്ഥികളെ സദസ്സിനെ പരിചയപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് ആഘോഷമാക്കുകയാണ് രാജ്യവും ചെന്നൈ നഗരവും. പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലേയ്ക്ക് എത്തുന്നതിന് കാത്തിരിക്കുകയാണ് ജനാവലി.
190 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണ് 12 ദിവസം നീണ്ടു നില്ക്കുന്ന ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ആതിഥേയരായ ഇന്ത്യയ്ക്ക് മൂന്ന് ടീമുകളാണ് ഉള്ളത്. ഒരു ടീമില്‍ നാല് താരങ്ങളാണ് ഉള്ളത്. എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് മത്സരങ്ങള്‍ തുടങ്ങഉന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: