മട്ടാഞ്ചേരി: രാജ്യത്ത് കഴിഞ്ഞവര്‍ഷം പിടികൂടിയത് 40,000 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍. 5651.68 കിലോഗ്രാം ലഹരിയാണ് ഈ വര്‍ഷം പിടിച്ചെടുത്തത്, 72 ശതമാനം വര്‍ധന. ഹെറോയിന്‍, കൊക്കൈന്‍, സൈക്കോട്രോപിക്, മെതാം ഫെറ്റാമിന്‍, എംഡിഎംഎ തുടങ്ങിയ ന്യൂജെന്‍ ലഹരി പിടികൂടിയ കണക്കാണിത്.
കഞ്ചാവടക്കമുള്ളവ ചേര്‍ത്താലിത് 45000 കോടിയിലേറെ വരും. നാവിക സേന, തീരദേശ സേന, ഡിആര്‍ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് എന്നീ കേന്ദ്ര ഏജന്‍സികള്‍ ചേര്‍ന്നാണ് ലഹരി പിടികൂടിയത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രധാനമായും ലഹരിയുടെ ഒഴുക്ക്.
പാകിസ്ഥാന്, ഇറാന്, മ്യാന്മര്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് മയക്ക് മരുന്നു കടത്തുന്നതില്‍ മുന്നില്‍. 2021ല്‍ ലഹരി മരുന്ന് പിടികൂടിയ സംസ്ഥാനങ്ങളില്‍ ഗുജറാത്താണ് ഒന്നാമത്. പഞ്ചാബും മേഘാലയയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ലക്ഷദ്വീപ് കേന്ദ്രമായി നടത്തിയ 3000 കോടിയുടെ ലഹരിക്കടത്ത് പിടികൂടിയതും ഇതിലുള്‍പ്പെടുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അസ്ഥിരപ്പെടുത്താനും, സാമ്പത്തിക നില തകര്‍ക്കാനുമാണിവ ഏറെയും ഉപയോഗപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: