തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മുളകുപൊടികളില്‍ പലതും കണ്ണിന് ഇമ്പം പകരുന്ന രീതിയില്‍ ചുവന്നിരിക്കുന്നത് തുണികള്‍ ചുവപ്പിക്കാന്‍ ഉപയോഗിക്കുന്ന സുഡാന് റെഡ് ചേര്‍ക്കുന്നതിനാല്‍. ചെന്നൈയിലെ അനലിറ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് ഇക്കാര്യം തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് വെളിപ്പെടുത്തിയത്. തമിഴ്നാട്ടിലെ 82 കമ്പനികളുടെ മുളക് പൊടികളില്‍ തുണികള്‍ക്ക് നിറം നല്കാന് ഉപയോഗിക്കുന്ന സുഡാന് റെഡ് ആണ് ഉപയോഗിക്കുന്നത്. ഓണക്കാലം മുന്‍കൂട്ടി കണ്ട് ഇത്തരം മായം ചേര്‍ത്ത കറിമസാലകളും മുളക്, മഞ്ഞള്‍പ്പൊടികളും ടണ്‍ കണക്കിന് കേരളത്തിലേക്ക് വരാനിരിക്കുകയാണ്. കര്‍ശനമായ പരിശോധനകളിലൂടെ മാത്രമേ ഇത് തടയാന്‍ സാധിക്കൂ.
കറിമസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്. ഏകദേശം 260 മസാലപ്പൊടികളില്‍ എത്തിയോണ്‍ കീടനാശിനി ഉപയോഗിക്കുന്നു.
മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും കൂട്ടാന്‍ ലെസ്ക്രോമേറ്റ് ഉപയോഗിക്കുന്നു. ഇവയെല്ലാം ഛര്‍ദ്ദി, വയറിളക്കം, തലവേദന, തളര്‍ച്ച പ്രതികരണ ശേഷി കുറയല്‍, സംസാരശേഷി മന്ദീഭവിപ്പിക്കു എന്നീ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
2012ല്‍ തമിഴ്നാട്ടില്‍ നിന്നും ദുബായിലേക്ക് കയറ്റുമതി ചെയ്യാനിരുന്ന 14.6 ടണ്‍ മുളകുപൊടി സുഡാന് റെഡ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. വലിയ സ്വാധീനമുള്ള കമ്പനിയായിട്ടു കൂടി ഈ മുളകുപൊടി അത്രയും നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: