ന്യൂദല്‍ഹി: ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 44ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജൂലൈ 28,29 തീയതികളിലെ പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം. ഇന്ത്യയിലെ ആദ്യത്തെ ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റാലി 2022 ജൂണ്‍ 19ന് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫിഡെ ആസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ് 40 ദിവസങ്ങളിലായി രാജ്യത്തെ 75 പ്രതികാത്മക സ്ഥലങ്ങളില്‍ ദീപശിഖ യാത്ര ചെയ്ത് 20,000 കിലോമീറ്ററിന് അടുത്ത് സഞ്ചരിച്ചാണ് മഹാബലിപുരത്ത് സമാപിച്ചത്.
2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഒമ്പതുവരെ ചെന്നൈയിലാണ് 44ാമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന ഈ അഭിമാനകരമായ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്, 30 വര്‍ഷത്തിന് ശേഷമാണ് ഇത് ഏഷ്യയിലും എത്തുന്നത്. 187 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ വര്‍ഷമാണ് ഏതൊരു ചെസ് ഒളിമ്പ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തം. ആറു ടീമുകളിലായി 30 കളിക്കാരെ ഇറക്കികൊണ്ട് മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും വലിയ സംഘം ശക്തി പ്രകടിപ്പിക്കുകയാണ്.
29ന് അണ്ണാ സര്‍വകലാശാലയുടെ 42ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം അദ്ദേഹം ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കാന്‍ ഗാന്ധിനഗറിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തും. ജൂലായ് 29ന് ചെന്നൈയിലെ പ്രശസ്തമായ അണ്ണാ സര്‍വകലാശാലയുടെ 42ാമത് ബിരുദദാനചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 69പേര്‍ക്ക് അദ്ദേഹം സ്വര്‍ണമെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതണം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: