ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക് മീറ്റില്‍ വെളളിമെഡല്‍ നേടുകയും,ഒളിംപിക് ചാമ്പ്യനും, ജാവലിന്‍ത്രോ താരവുമായ നീരജ് ചോപ്രയ്ക്ക് പരിക്ക്.ഇതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് മത്സരിക്കില്ല.നാഭിയ്ക്ക് പരിക്കേറ്റ് നീരജിന് ഒരുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.നീരജന്റെ പിന്മാറ്റം ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയ്ക്ക് തിരിച്ചടിയാകും.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നത് നീരജായിരുന്നു.ഈ വരുന്ന വ്യാഴാഴ്ച്ച ബര്‍മിങ്ങാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കും.ഓഗസ്റ്റ് 26ന് നടക്കുന്ന ഡയമണ്ട് ലീഗിനും നീരജിന് മത്സരിക്കാന്‍ സാധിക്കുമോ എന്ന് സംശയത്തിലാണ്.ഡയമണ്ട് ലീഗിലെ മെഡല്‍ ഈ വര്‍ഷത്തെ തന്റെ പ്രധാന ലക്ഷ്യമാണെന്ന് നീരജ് പറഞ്ഞിരുന്നു.യുഎസിലെ ലോക അതലറ്റിക് മീറ്റിലാണ് പരിക്കേറ്റത്.
എംആര്‍ഐ സ്കാനിന് നീരജ് വിധേയനായിരുന്നു.തുടര്‍ന്നാണ് ഡോക്ടര്‍ ഒരുമാസത്തെ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞിരിക്കുന്നത്.കോമണ്വെല്ഗെയിംസിലെ ചാമ്പ്യന്‍ കൂടിയാണ് നീരജ്.നീരജ് നൂറ് ശതമാനം ഫിറ്റല്ല എന്ന് അത്ലറ്റിക്സ് ഫെഡറേഷന് അറിയിച്ചതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പ്രതികരിച്ചു.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആര് പതാകയേന്തുമെന്ന കാര്യം ഒളിംപിക് അസോസിയേഷന് ഭാരവാഹികളുമായി ആലോചിട്ട് തീരുമാനിക്കുമെന്നും രാജീവ് മേത്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: