മുംബൈ: രൂപയുടെ മൂല്യം കഴിഞ്ഞ 11 ആഴ്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന് തടയിടാന്‍ റിസര്‍വ്വ് ബാങ്ക് ഇടപെട്ടു. വെള്ളിയാഴ്ച ഒരു ഡോളറിന് 79.87 രൂപ എന്ന നിലയില്‍ വ്യാപാരം ക്ലോസ് ചെയ്തു.
വ്യാഴാഴ്ച ഡോളറിന് 80.06 രൂപയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്ന് ഇനിയും ക്ഷമിക്കാനാവില്ലെന്നും അതിനായി വിദേശ വിനിമയ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്നും റിസര്‍വ്വ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച പറഞ്ഞു.
ഇന്ത്യയുടെ പൊതുമേഖല ബാങ്കുകളുടെ കയ്യിലുള്ള കരുതല്‍ ഡോളര്‍ നിക്ഷേപത്തില്‍ നിന്നും വിപണിയില്‍ ഡോളര്‍ ഇറക്കിയതോടെയാണ് രൂപയുടെ വില പിടിച്ചുനിര്‍ത്താനായത് എന്ന് വ്യാപാരികള്‍ പറഞ്ഞു. മഴ പെയ്യുമ്പോള്‍ കുട വാങ്ങി ഉപയോഗിക്കണമെന്നും അതിന്റെ ഭാഗമായാണ് രൂപയ്ക്ക് മൂല്യശോഷണം സഭവിച്ചപ്പോള് വിദേശനാണ്യഫണ്ട് എടുത്തുപയോഗിച്ചതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
അമേരിക്ക ഡോളറിനുള്ള പലിശനിരക്ക് കൂട്ടുമ്പോഴാണ് രൂപയുടെ മൂല്യം ഇടിയുന്നത്. വിദേശ നിക്ഷേപകര്‍ ഇതോടെ ഇന്ത്യയിലെ ഓഹരിവിപണിയിലേയും കടപ്പത്രങ്ങളിലേയും ഇന്ത്യന്‍ രൂപയിലുള്ള നിക്ഷേപം പിന്‍വലിക്കുകയും ഡോളറിലേക്ക് മാറ്റുകയും ചെയ്യും.2022 ജനവരിയ്ക്ക് ശേഷം ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും 2.24 ലക്ഷം കോടി രൂപയും കടപ്പത്രങ്ങളില്‍ നിന്നും 15,749 കോടി രൂപയുംമാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ (എഫ് ഐഐ) പിന്‍വലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: