കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈബ്രറിക്കു വേണ്ടി പുസ്തകസമാഹരണ യജ്ഞത്തിലൂടെ 350 അമൂല്യ ഗ്രന്ഥങ്ങള്‍ കൂടി സംഭാവനയായി ലഭിച്ചു. ഓപ്പണ്‍ സര്‍വകലാശാലയുടെ പുസ്തക സമാഹരണ യജ്ഞത്തെ കുറിച്ചറിഞ്ഞാണ് തേവള്ളി ടിആര്‍എ 52 ല്‍ താമസിക്കുന്ന റിട്ട.പോസ്റ്റ് മാസ്റ്ററായ എന്‍.കൃഷ്ണ കമ്മത്ത് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നല്കാന് തീരുമാനിച്ചത്.
പ്രായത്തിന്റെ അവശതകള്‍ വക വകവയ്ക്കാതെ കുരീപ്പുഴയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നേരിട്ടെത്തിയാണ് 90 വയസു പിന്നിട്ട കൃഷ്ണകമ്മത്ത് പുസ്തകങ്ങള്‍ വൈസ്ചാന്‍സലര്‍ പി. എം.മുബാറക് പാഷയുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. എം ജയമോഹന് കൈമാറിയത്. ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ. ശ്രീവത്സന്‍, അക്കാദമിക് കോഡിനേറ്റര്‍ ഡോ. ഐ.ജി. ഷിബി തുടങ്ങിയവരും സംബന്ധിച്ചു.
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും എസ് എന്‍ കോളേജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ അമൂല്യ പുസ്തകശേഖരം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറിയാണ് പുസ്തകസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: