കൊല്ലം: ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയ്ക്ക് എത്തിയ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളേജില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പനുസരിച്ചാണ് ജീവനക്കാര്‍ക്കെതിരെ കേസ്. ഏജന്‍സിയിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരുന്നതായി കൊട്ടാരക്കര ഡിവൈ.എസ്.പി അറിയിച്ചു. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂര്‍ മാര്‍ത്തോമാ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷ നടത്തിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ്. കോളേജ് പരീക്ഷാ സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: