ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന് പുറപ്പെടുന്ന ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സംവദിക്കും. രാവിലെ പത്തിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി സംസാരിക്കുക. ആശയവിനിമയത്തില്‍ അത്ലറ്റുകളോടൊപ്പം അവരുടെ പരിശീലകരും പങ്കെടുക്കും.
ഈ മാസം 28 മുതല്‍ 2022 ആഗസ്ത് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് ഗെയിംസ്. 215 കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: