ന്യൂദല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കൊണ്ടുവന്നതിന് പിന്നില്‍ കണക്കുകൂട്ടലുകളേറെ. രാജ്യസഭയില്‍ അധ്യക്ഷത വഹിക്കേണ്ട വ്യക്തിയാണ് ഉപരാഷ്ട്രപതി. അവിടെ പ്രതിപക്ഷത്തെ മുഴുവന്‍ തടുത്തുനിര്‍ത്താന്‍ കഴിയുന്ന കരുത്തനായ ഒരു നേതാവിനെയാണ് മോദിയ്ക്കാവശ്യം. അതിന് ജഗ്ദീപ് ധന്‍കര്‍ യോഗ്യനാണ്.
രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മിടുക്കനായ അഭിഭാഷകനായിരുന്നു ജഗ്ദീപ് ധന്‍കര്‍. രാഷ്ട്രീയത്തില്‍ ദശകങ്ങളായി പയറ്റാന്‍ തുടങ്ങിയ ധന്‍കര്‍ 1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ എംപിയായ വ്യക്തിയാണ്. 1993ല്‍ രാജസ്ഥാനില്‍ എംഎല്‍യായി. 1990ല്‍ കേന്ദ്ര പാര്‍ലമെന്റികാര്യ സഹമന്ത്രിയായിരുന്നു.
മമത ബാനര്‍ജിയെയും തൃണമൂലിനെയും 2019 മുതല്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ പൂട്ടിയ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തിയിരുന്ന ഗവര്‍ണറായിരുന്നു ധന്‍കര്‍. രാജസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ് ധന്‍കര്‍. ജയിച്ചാല്‍ രാജ്യസഭയില്‍ അധ്യക്ഷനായ ധന്‍കറും ലോക് സഭയില്‍ അധ്യക്ഷനായ ഒാം ബിര്‍ളയും രാജസ്ഥാനില്‍ നിന്നുള്ളവരാണ്. ഇത് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന രാജസ്ഥാന് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ മുന്‍തൂക്കം സമ്മാനിക്കും.
ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള ധന്‍കറുടെ ഉപരാഷ്ട്രപതിത്വം ബിജെപിയെ രാജസ്ഥാനില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏറെ സഹായിക്കുകയും ചെയ്യും. മാത്രമല്ല, രാജസ്ഥാനിലെ കര്‍ഷക കുടുംബാംഗമാണ് ജഗ്ദീപ് ധന്‍കര്‍ എന്നത് കര്‍ഷകരുടെ പ്രാതിനിധ്യത്തെ ബിജെപി മാനിക്കുന്നുവെന്ന ചിന്താഗതി കര്ഷകര്ക്കുള്ളില് വളരാനും ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: