ന്യൂദല്‍ഹി: രാഷ്ട്രപതിയായി തന്നെ തെരഞ്ഞെടുത്താല്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കൊല്ക്കത്തയിലേക്കില്ലെന്ന് വരേണ്ടെന്ന് നിലപാടുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കില്ല. അസാമിലെ പ്രതിപക്ഷ എംഎല്‍എമാരോട് സംസാരിക്കുന്നതിനിടെ അദേഹം പറഞ്ഞു. പൗരത്വം ആസാമിലെ പ്രധാനപ്രശ്നമാണ്. രാജ്യത്തുടനീളം പൗരത്വനിയമം നടപ്പാക്കണമെന്നാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. സി.എ.എ നടപ്പാക്കാത്തത് കോവിഡ് മൂലമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന നിലയില്‍ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹംപറഞ്ഞു.
എന്ത് ആശയത്തിനാണു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മു മനസിലാക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ആസാമില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരാനാണ് യശ്വന്ത് സിന്‍ഹ തീരുമാനിച്ചത്. എന്നാല്‍, വോട്ട് അഭ്യര്‍ത്ഥിക്കാനായി വരേണ്ടന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ പിന്തുണക്കുന്ന കാര്യം പരിഗണിച്ചേനെയെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. എപിജെ അബ്ദുള്‍കലാമിനെ പോലെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒരാള്‍ മാത്രമുണ്ടാവുന്നതാണ് രാജ്യത്തിന് നല്ലതെന്നും ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് മമത പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: