ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പ്രതിഷേധ റാലി നടത്തിയവര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് കാടത്തം. സമാധാനപരമായി പ്രതിഷേധിച്ചവരെ സുരക്ഷാ ഉദ്യോാഗസ്ഥര്‍ മര്‍ദിച്ച് വലിച്ചിഴച്ച് പ്രതിഷേധസ്ഥലത്തുനിന്നു മാറ്റി. പണ്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥി്കളെ ടാങ്കറുകള്‍ കയറ്റി കൊന്ന ടിയാനെന്മെന് സ്ക്വയര്‍ ദുരന്തത്തിന്റെ ഓര്‍മ്മകളാണ് ഉയരുന്നത്.
(ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട സമരം നടത്തിയ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ കൂട്ടക്കുരുതിയാണ് ടിയാനെന്മെന് സ്ക്വയര്‍ കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെട്ടത്. 1989 ജൂണ്‍ 4 നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെന് സ്ക്വയറില്‍ സംഘടിച്ച നിരവധി വിദ്യാര്‍ത്ഥികളെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെട്ടത്. എന്നാല്‍ 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നായിരുന്നു വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്)
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെയായിരുന്നു പ്രതിഷേധം. 3000 ഓളം പേര് പ്രതിഷേധ റാലില്‍ പങ്കെടുത്തു
ഹെനന്‍, അന്‍ഹുയ് പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഗ്രാമീണ ബാങ്കുകളില്‍ സാധാരണക്കാര്‍ വന്‍തുകകള്‍ നിക്ഷേപിച്ചിരുന്നു. അവരുടെ ജീവിതസമ്പാദ്യമാണ് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ വന്‍തോതില്‍ ഈ ബാങ്കുകളില്‍ തിരിമറി നടന്നു.
ആര്‍ക്കും ബാങ്ക് ശാഖകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിച്ചിട്ടില്ല. ബാങ്കിന്റെ ആഭ്യന്തരസംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഏപ്രില്‍ മാസം മുതല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നു. ഇത് ഉപഭോക്താക്കളുടെ ഇടയില്‍ വന്‍പരിഭ്രാന്തി സൃഷ്ടിച്ചു. ഇവരെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങളായി പണം പിന്‍വലിക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാങ്ക് ശാഖകളില്‍ തടിച്ചുകൂടിയിരുന്നു. സ്വന്തം സമ്പാദ്യം ബാങ്കില്‍നിന്ന് എടുക്കാന്‍ ഒരു മാര്‍ഗവും ജനങ്ങള്‍ക്കില്ലാതെയായി. നട്ടം തിരിഞ്ഞ ജനത അധികൃതര്‍ക്കു പരാതി നല്കി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് നിക്ഷേപകര്‍ സമരത്തിലേക്ക് നീങ്ങിയത്. ബാങ്കുകളുടെ പ്രധാന കമ്പനിയുടെ മേധാവി ഒളിവിലാണ്.
‘ഹെനന്‍ ബാങ്കുകളെ ഞങ്ങളുടെ നിക്ഷേപം മടക്കിത്തരൂ’, പ്രതിഷേധക്കാര്‍ ഒന്നടങ്കം വിളിച്ചുപറയുന്നു. ഹെനന്‍ സര്‍ക്കാരിന്റെ അഴിമതിയ്ക്കും അതിക്രമത്തിനും എതിരെ’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചിരുന്നു. പ്രകടനക്കാരില് ചിലര്‍ മാവോ സെദൂങ്ങിന്റെ ചിത്രം കയ്യിലേന്തിയിരുന്നു.
പ്രതിഷേധക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് പൊലീസ് മെഗഫോണ്‍ വഴി ഉറക്കെ വിളിച്ചുപറഞ്ഞു. ബാങ്കുകളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസും ടി. ഷര്‍ട്ട് ധരിച്ച ഏതാനും പേരും ചേര്‍ന്ന് നിര്‍ദാക്ഷിണ്യം ഗോവണിപ്പടിയില്‍ നിന്നും താഴേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പ്രകടനക്കാര്‍ പൊലീസുകാര്‍ക്ക് നേരെ വെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ കമ്മ്യൂണിസ്റ്റ് ചൈനയില്‍ അസാധാരണമാണ്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ഈ മാഫിയയ്ക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണു പ്രതിഷേധക്കാര്‍ പറഞ്ഞു. ലോക്കല്‍ പൊലീസിനൊപ്പം ഇവരും സാധാരണ വസ്ത്രത്തില്‍ പ്രതിഷേധക്കാരെ മര്‍ദിക്കാന്‍ രംഗത്തെത്തി.
പ്രതിഷേധം ശക്തമായതിനു പിന്നാലെ ബാങ്ക് തട്ടിപ്പിനു പിന്നിലുള്ള ‘ക്രിമിനല്‍ ഗാങ്ങിലുള്ള’വരെ അറസ്റ്റ് ചെയ്തതായി വിവരം. പ്രാദേശിക ഭരണകൂടം ഇതേക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും സുചാങ് നഗരത്തിലെ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പദ്ധതിയൊരുക്കിയ ചിലരെ പിടികൂടിയെന്നാണു പൊലീസ് അറിയിച്ചത്. ഹെനാന്‍ ഷിന്‍കൈഫു ഗ്രൂപ്പ് എന്ന സ്വകാര്യ നിക്ഷേപക കമ്പനിയാണ് തട്ടിപ്പുകള്‍ക്കു പിന്നില്‍. പ്രതിസന്ധിയിലായ നാലു ബാങ്കുകളിലും ഈ കമ്പനിക്ക് ഓഹരിയുണ്ട്. ബാങ്ക് ജീവനക്കാരുമായി ചേര്‍ന്ന് വലിയ പലിശ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കമ്പനി ഷിന്‍കൈഫു ഗ്രൂപ്പ് നിക്ഷേപകരെ സംഘടിപ്പിച്ചു. കിട്ടിയ പണം വായ്പ നല്‍കാനുപയോഗിച്ചെങ്കിലും തിരിച്ചടവ് ക്രമമാകാത്തത് പ്രതിസന്ധിക്ക് കാരണമായി. സംഭവത്തില്‍ ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: