കൊച്ചി : വിവിധ അക്രമ കേസുകളില്‍ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെയും ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് നടപടി.
കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിക്കുകയും ഇത് വിവാദമായതോടെ ആര്‍ഷോ ഒൡവില്‍ പോവുകയായിരുന്നു. എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്. എന്നാല്‍ ഇതിലെല്ലാം എസ്എഫ്ഐ ആര്‍ഷോയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
എറണാകുളം ലോ കോളേജില്‍ റാഗിങ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുകയും അത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിക്കുകയും വിവാദമാവുകയും ചെയ്തതോടെ ഇയാളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നായിരുന്നു നടപടി. കൊച്ചി സിറ്റി പോലീസ് ആര്‍ഷോയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന ആര്‍ഷോയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക്കിയത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അതിനിടെ ആര്‍ഷോ അന്വേഷണം സംഘം മുമ്പാകെ ഹാജരായതോടെ ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടുകയായികുന്നു. തുടര്‍ന്ന് ജയില്‍ പോകുന്നതിനിടെ പോലീസ് സാന്നിധ്യത്തില്‍ തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷമാക്കിയതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: