പനാജി: ഗോവ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിച്ച 11 കോൺഗ്രസ് എംഎല്‍എമാരെക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു സത്യപ്രതിജ്ഞ എടുപ്പിച്ചിരുന്നു. ഭരണഘടന തൊട്ടാണ് ആ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് വിട്ട് ഒരിയ്ക്കലും പോകില്ലെന്നായിരുന്നു ഈ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എടുത്ത പ്രതിജ്ഞ. എന്നാല്‍ മാസങ്ങള്‍ പോലും കഴിഞ്ഞില്ല പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ നീക്കത്തില്‍ കോണ്‍ഗ്രസ് ഞെട്ടി. ഇതോടെ മൈക്കല്‍ ലോബോയെ പുറത്താക്കിയതായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പ്രതിസന്ധി കൂടുതല്‍ ആഴത്തിലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
11ല്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഞായറാഴ്ച നടന്ന കോൺഗ്രസ് യോഗത്തിൽ ആകെ 2 കോണ്‍ഗ്രസ് എംഎഎൽഎമാര്‍ മാത്രമാണ് പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൈക്കൽ ലോബോ ബിജെപി പ്രവേശനം ഉറപ്പിച്ചതോടെ അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. പാർട്ടിയിൽ നിന്ന് മൈക്കലിനെ പുറത്താക്കിയതായും കോൺഗ്രസ് അറിയിച്ചു.
പ്രതിപക്ഷനേതാവ് മൈക്കൽ ലോബോ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തി ചർച്ച നടത്തി. രണ്ട് എംഎഎൽഎമാർക്കൊപ്പമെത്തിയാണ് പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപി പ്രവേശനം ഉറപ്പിച്ചത്.
ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ ഒന്നടങ്കം ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നു. അങ്ങിനെയെങ്കില്‍ ഗോവയിലും കോൺഗ്രസ് മുക്തമായ സ്ഥിതിവിശേഷം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: