കല്‍പ്പറ്റ: ട്രേഡ് യൂണിയന് തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്നില്‍ സമരം തുടരുകയാണെങ്കില്‍ അടച്ചുപൂട്ടുമെന്ന് ആഗോള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോ. ജോലി നഷ്ട്ടപെട്ടു എന്ന് പറഞ്ഞു സമരം നടത്തുന്ന തൊഴിലാളികളില്‍ മൂന്നോ നാലോ പേര്‍ക്ക് ഹൈപ്പര്‍മാര്‍കെറ്റിന്റെ വിവിധ തസ്തികകളില്‍ സ്ഥിരം തൊഴിലാളിയായി ജോലി നല്കാന് നെസ്റ്റോ തയ്യാറാണ്. എന്നാല്‍, ഇതും അംഗീകരിക്കാതെ ഇപ്പോഴും സമരം തുടരുകയാണ്.
പല മുഖ്യധാരാ മാധ്യമങ്ങളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതുകൊണ്ട് നഷ്ട്ടപെട്ടു എന്ന് ചുമട്ടുതൊഴിലാളികള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നത് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പുതിയൊരു സ്ഥാപനമാണെന്ന് അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കല്പറ്റയില് നെസ്റ്റോ വന്നത് കൊണ്ട് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍ കല്‍പ്പറ്റയില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വന്നതിന് ശേഷം പുതിയൊരു ചുമട്ടുതൊഴിലാളിയെ പോലും നിയമിച്ചിട്ടില്ലാത്ത സംയുക്ത ട്രേഡ് യൂണിയനുകള്‍ എന്ത് കൊണ്ടാണ് ജോലി നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു സമരം നടത്തുന്നത്.നെസ്റ്റോ നിയമപരമായി ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരം, വയനാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനുവദിച്ച ലേബര്‍ കാര്‍ഡ് ഉള്ള 4 സ്വന്തം ചുമട്ടുതൊഴിലാളികളെ വെച്ചാണ് ലോഡ് ഇറക്കുന്നത്. ഈ നിയമസംവിധാനത്തെയും ഹൈകോടതി ഉത്തരവിനേയും നിഷേധിക്കുന്ന വിധമാണ് കല്‍പ്പറ്റ സംയുക്ത ചുമട്ടുതൊഴിലാളികള്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍കെറ്റിന്റെ മുന്നില്‍ വഴി തടസ്സപ്പെടുത്തി, വലിയ പന്തല്‍ കെട്ടി, കൊടി കുത്തി സമരം നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം ഡിസ്ട്രിക്ട് ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നെസ്റ്റോ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അതില്‍ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിനിധികള്‍ ഉന്നയിച്ച കാര്യങ്ങള്‍ പൂര്‍ണമായും കല്‍പ്പറ്റയിലെ സംയുക്ത ചുമട്ടുതൊഴിലാളികള്ക് അനുകൂലമായ കാര്യങ്ങള്‍ ആയതിനാല്‍, ഹൈകോടതി ഉത്തരവില്‍ പൂര്‍ണ വിശ്വാസം ഉള്ളത്കൊണ്ട് നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ നെസ്റ്റോ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇനിയും സ്ഥാപനത്തിന്റെ വഴിയടച്ചുകൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുമെന്നും നെസ്റ്റോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: