ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജിഹാദി ഭീകരതക്കെതിരെ രാജ്യതലസ്ഥാനത്ത് പതിനായിരങ്ങള്‍ അണിനിരന്ന് സങ്കല്പ്പ യാത്ര. വിവിധ ഹിന്ദുസംഘടനകളുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ നടത്തിയ സങ്കല്പ്പ യാത്രയില്‍ ഒരേസമയം പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും മുദ്രാവാക്യങ്ങളുയര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രയില്‍ അണിനിരന്നു.
ഉദയ്പൂരിലും അമരവാതിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്രൂരഹത്യകള്ക്കെതിരെയുള്ള പ്രതിഷേധമായി യാത്ര മാറി. ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് രാജ്യം മുന്നോട്ടുപോകുന്നത്, ജിഹാദും ശരീയത്തും ഭാരതത്തിന് വേണ്ടെന്നും യാത്ര ആഹ്വാനം ചെയ്തു. ദേശീയപതാകയും സനാതന ധര്‍മ്മത്തിന്റെ പ്രതീകമായ കാവി പതാകകളും കയ്യിലേന്തിയായിരുന്നു യാത്ര. കാളീദേവിയെ അപമാനിച്ച ലീനമണിമേഘലയുടെ ഡോക്യുമെന്ററിക്കെതിരെയും പ്രതിഷേധമിരമ്പി.
ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് കനയ്യലാല്‍, ഫാര്‍മസിസ്റ്റ് ഉമേഷ് കോല്‍ഹേ എന്നിവരെ അടുത്തിടെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു യാത്ര. വിവിധ ഹിന്ദുസംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയ്ക്ക് സംന്യാസി സമൂഹമാണ് നേതൃത്വം നല്‍കിയത്. മണ്ഡി ഹൗസില്‍ നിന്നാരംഭിച്ച യാത്ര ജന്തര്‍മന്തറില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: