ന്യൂദല്‍ഹി: ഏത് പ്രശ്നത്തെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഏതറ്റം വരെയും പോകുന്ന സ്ഥിതിയിലാണിപ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍. ഇപ്പോഴിതാ അവര്‍ വെടിയേറ്റ് മരിച്ച മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വധത്തെയൂും രാഷ്ട്രീയവല്‍ക്കരിക്കുന്നു.
എന്തിനാണ് കൊലയാളി ഷിന്‍സൊ ആബെയെ വെടിവെച്ചത് എന്നത് സംബന്ധിച്ച് ജപ്പാന് ഇതുവരെയും വിവരം പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രാജ് പുത് തന്റേതായ കണ്ടെത്തലുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ജപ്പാനിലെ സൈന്യത്തില്‍ പെന്ഷന് കിട്ടാത്ത ഒരു ഉദ്യോഗസ്ഥനാണ് ഷിന്‍സൊ ആബെയുടെ കൊലയാളി എന്നാണ് സുരേന്ദ്ര രാജ് പുത് പറയുന്നത്. നാല് വര്‍ഷത്തെ താല്‍ക്കാലിക സൈനിക സേവനത്തിന് യുവാക്കളെ സജ്ജരാക്കുന്ന പെന്‍ഷനില്ലാത്ത സൈനികസേവനമായ അഗ്നി പഥ് പദ്ധതിയെ വിമര്‍ശിക്കുകയാണ് സുരേന്ദ്ര രാജ് പുതിന്റെ ശ്രമം.
ഇതിന് മറുപടിയായി ബിജെപി നേതാവ് ഷെഹ് സാദ് ജെയ് ഹിന്ദ് പറഞ്ഞ മറുപടി ഇതാണ്:” കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവിന് വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചതിന് ഷിന്‍സോ ആബെയേക്കാള് മോശമായ മരണമാണ് തെരഞ്ഞെടുക്കേണ്ടി വന്നത്. “- ഇതായിരുന്നു ഷെഹ്സാദിന്റെ ട്വീറ്റ്. രാജീവ് ഗാന്ധിയുടെയോ ഇന്ദിരാഗാന്ധിയുടെയോ വധത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ഈ വിമര്‍ശനം.
താങ്കള്‍ക്കും കോണ്‍ഗ്രസിനും എല്ലാ രീതിയിലുമുള്ള ധാര്‍മ്മികതയും അന്തസ്സും നഷ്ടമായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മരണം മന്ത്രിക്കുകയും സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്ട്രീയവല്‍ക്കരിക്കുകയും ബിപിന്‍ റാവത്തിനെ റോഡരികിലെ ഗുണ്ടാനേതാവായിക്കണ്ടും വിലകുറഞ്ഞ രാഷ്ട്രീയമാണ് നടത്തുന്തന്. ദയവായി വിശ്വനേതാവായി ഷിന്‍സൊ ആബെയെ വെറുതെ വിടുക.”- ഷെഹ് സാദ് ജെയ് ഹിന്ദ് ട്വീറ്റില്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: