കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ തിരകളില്‍ കൊല്ലം ബീച്ച് തീരം കടലെടുത്തു. ഒരു കിലോമീറ്ററിലധികം ദൂരത്ത് രണ്ടുമീറ്ററോളം താഴ്ചയില്‍ തിട്ട രൂപപ്പെട്ടിരിക്കുകയാണ്.
ശക്തമായ തിര തുടരുന്ന സാഹചര്യത്തില്‍ മണ്ണ് ഇനിയും ഇടായാന്‍ സാധ്യതയുള്ളതിനാല്‍ തിട്ടയുടെ തീരത്തേക്ക് ആളുകള്‍ എത്താതിരിക്കാന്‍ കയര്‍ കെട്ടി തടഞ്ഞിരിക്കുകയാണ്. ലൈഫ് ഗാര്‍ഡുകളും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ബീച്ചിലേക്കുള്ള സഞ്ചാരികളുടെ വിലക്ക് നീക്കിയെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് എത്തുന്നത്.
കൊല്ലം ബീച്ച് മുതല്‍ ഇരവിപുരം താന്നി, കരുനാഗപ്പള്ളി അഴീക്കല്‍ മേഖലകളില്‍ ശക്തമായ വേലിയേറ്റമാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. പുലിമുട്ടുകളെ ഭേദിച്ച് തീരത്തേക്ക് തിരമാല തീരത്തേക്ക് എത്തി. റോഡിനു സമീപത്തെ ഓപ്പണ്‍ സ്റ്റേജ് വരെ തിരമല ഇരച്ചു കയറി. ഇതോടെ കൊല്ലം ബീച്ചിലേക്ക് സന്ദര്‍ശകരെ വിലക്കി റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ആരെയും കടല്‍ തീരത്തേക്ക് ഇറങ്ങുവാന്‍ അനുവദിച്ചില്ല.
കാക്കത്തോപ്പ് സ്ഥാപിച്ച പുലിമുട്ടുകള്‍ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നു. വര്‍ഷങ്ങളായി നാട്ടുകാരുടെ അവശ്യ പ്രകാരം കടല്‍ ക്ഷേഭത്തിന് പരിഹാരമാര്‍ഗം എന്ന നിലയിലാണ് പുലിമുട്ടുകള്‍ സ്ഥാപിച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയതാണ് പുലിമുട്ടുകള്‍ തകരാന്‍ കാരണമെന്നാണ് തീരദേശവാസികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: