മുംബൈ : മഹാരാഷ്ട്രയില്‍ ഭരണം നഷ്ടമായതിന് പിന്നാലെ ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കോടതിയെ സമീപിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ ശിവസേനാ വിഭാഗം. ഏക്നാഥ് ഷിന്‍ഡേയെ അനുകൂലിച്ച് വോട്ട് ചെയ്ത എംഎല്‍എമാരില്‍ അയോഗ്യരാക്കാന്‍ നടപടി നേരിടുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മഹാവികാസ് അഖാഡി സഖത്തില്‍ രൂപംകൊണ്ട താക്കറെ സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും എന്‍സിപിക്കും കോണ്‍ഗ്രസ്സിനുമൊപ്പം ഭരണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിമത സംഘം പിന്തുണ പിന്‍വലിച്ചത്. ഇതോടെ ഭരണം നഷ്ടമായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചൊഴിയുന്നത്.
അതിനിടെ പിന്തുണ പിന്‍വലിച്ച 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ഉദ്ധവ് താക്കറെ സംഘം ആവശ്യപ്പെട്ടിരുന്നു. അങ്ങനെയിരിക്കേ ഈ എംഎല്‍എമാര്‍ക്ക് നിയമസഭാ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുഭാഷ് ദേശായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനും ഭൂരിപക്ഷം തെളിയിക്കുന്നതിനുമായി നിയമസഭയില്‍ വോട്ട് ചെയ്ത എല്ലാ വിമത എംഎല്‍എമാരെയും അയോഗ്യരാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രണ്ട് കേസുകളും തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഭൂരിപക്ഷം നഷ്ടമായി രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിശ്വാസവോട്ടെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 164 പേരാണ് ഷിന്‍ഡേയെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 ആണ് വേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: