തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മണിരത്നം സിനിമ പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാന്‍ തുടങ്ങിയിരുന്നു.
വിക്രത്തിന്റെ ആദിത്യ കരികാലന്, കാര്‍ത്തിയുടെ വന്തിയത്തേവന് എന്നീ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാഹിത്യകാരന് കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്വന് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
തൃഷ, ജയംരവി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിന് എ.ആര്.റഹ്മാനാണ് സംഗീതമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: