കോഴിക്കോട് : ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രധാന പ്രതിയായ എസ്ഡിപിഐ നേതാവ് സഫീര്‍ പിടിയില്‍. ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചയാളാണ് ഇയാള്‍. ആള്‍ക്കൂട്ട ആക്രമണവും വിവാദങ്ങള്‍ക്കും പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. എസ്ഡിപിഐ ജില്ലാ നേതാവാണ് സഫീര്‍.
എസ്ഡിപിഐ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ജിഷ്ണുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇയാളെ മര്‍ദ്ദിച്ചശേഷം സഫീര്‍ വെള്ളത്തില്‍ മുക്കികൊല്ലാനും നോക്കി. കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്.
അതേസമയം രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന്റെ നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നുണ്ട്. മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെ പിന്നാലെ പ്രതികള്‍ക്കെതിരെ വധശ്രമത്തിനും കൂടി പോലീസ് കേസെടുത്തു.
പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാലുശ്ശേരി പാലൊളിമുക്കില്‍ വെച്ചാണ് ജിഷ്ണു ആക്രമണത്തിന് ഇരയാകുന്നത്. 30 പേര് ഇയാളെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. എസ്ഡിപിഐയുടെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പോലീസിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: