കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രദേശിക പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മുഖ്യ പങ്ക് വഹിക്കാനുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, യുവജന കാര്യ, കായിക മന്ത്രി ശ്രീ. അനുരാഗ് സിംഗ് ഠാക്കൂര്‍. ജന്മഭൂമി ദിനപ്പത്രം കോഴിക്കോട് എഡിഷന്റെ പുതിയ ഓഫീസ് കെട്ടിടം കോഴിക്കോട് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണതലത്തില്‍ സുതാര്യവും വിശ്വസ്തതയും കൈവരിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിനിലൂടെ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 45 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് കൊണ്ടും, 132 കോടി ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കിയും ജന്‍ധന്‍ അക്കൗണ്ടുകളെ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചും പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള നേരിട്ടുള്ള പണം കൈമാറ്റം വഴിയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്താനാണ് കഴിഞ്ഞ എട്ട് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അധ്യക്ഷനായിരുന്നു.
തുടര്‍ന്ന് മറ്റൊരു ചടങ്ങില്‍, അനുരാഗ് ഠാക്കൂര്‍ മലയാളത്തിലെ പ്രമുഖ പത്ര ഉടമകളുമായും, മുഖ്യപത്രാധിപന്മാരുമായും ചര്‍ച്ച നടത്തി. കോഴിക്കോട് ട്രൈ പെന്റാ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ 20 പത്ര ഉടമകളും പത്രാധിപന്മാരുമാരും പങ്കെടുത്തു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, നിരവധി മികച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ഓഫിസാണ്പരിപാടി സംഘടിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: