മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രവചനം. എന്‍സിപിയുടെ നിയമസഭാ സാമാജികരെയും നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ശരത് പവാര്‍ ഈ പ്രവചനം നടത്തിയത്.
“മഹാരാഷ്ട്രയില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ താഴെവീഴും. ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും ഒരുങ്ങിയിരിക്കണം. ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന പല എംഎല്‍എമാരും നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചുകഴിയുമ്പോള്‍ പ്രശനങ്ങള്‍ ഉടലെടുക്കും. അത് സര്‍ക്കാരിന്റെ താഴെപ്പോക്കില്‍ കലാശിക്കും. ഇത് വിമത എംഎല്‍എമാരെ തിരിച്ച് ഉദ്ധവ് പക്ഷത്തിലേക്ക് എത്തിക്കും “- ശരത് പവാര്‍ പറഞ്ഞു.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ പവാറിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടക്കുകയാണ്. സ്വന്തം മകളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പവാര്‍ നടത്തിയിരുന്നതെന്നും അത് നടക്കാതെ വന്നതിലുള്ള വിഷമമാണ് ഈ പറഞ്ഞു തീര്‍ക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. ഇത് കഴുതക്കാമം കരഞ്ഞുതീര്ക്കലാണെന്നും മറ്റു ചിലര്‍.
ഉദ്ധവ് താക്കറെയെന്ന അന്തര്‍മുഖനായ നേതാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തി ഭരണം നടത്തിയിരുന്നത് എന്സിപിയായിരുന്നുവെന്ന രഹസ്യം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. വിമത ശിവസേന എംഎല്‍എമാര്‍ പൊട്ടിത്തെറിക്കുന്നതും പവാറിന് നേരെയാണ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍സിപി ശിവസേന എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ ചെലവാക്കാനുള്ള പണം പോലും അനുവദിച്ചിരുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശിവസേന എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ജനങ്ങളുടെ അസംതൃപ്തി എന്‍സിപി നേതാക്കള്‍ മുതലെടുക്കുകയായിരുന്നുവെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സംഘടിപ്പിച്ച് മകളെ മുഖ്യമന്ത്രിപദത്തില്‍ എത്തിക്കുക എന്ന പവാറിന്റെ സ്വപ്നമാണ് ഒറ്റയടിക്ക് ഏക്നാഥ് ഷിന്‍ഡെയും ബിജെപിയും ചേര്‍ന്ന് കെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: