മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേക്കറെ തെരഞ്ഞെടുത്തു. 107 വോട്ടുകള്‍ക്കെതിരെ 164 വോട്ടുകള്‍ക്കാണ് നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എംഎന്‍എസ്, ബഹുജന്‍ വികാസ് അഖാഡി എന്നീ പാര്‍ട്ടി അംഗങ്ങളും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. അടുത്തകാലഘട്ടംവരെ ബഹുജന്‍ വികാസ് അഖാഡി കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തില്‍ ഉറച്ചുനിന്നിരുന്ന കക്ഷിയാണ് ബിവിഎ. സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുല്‍ നിന്നും വിട്ടു നിന്നു.
മാവല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാഹുല്‍ നര്‍വേക്കര്‍. മുതിര്‍ന്ന എന്‍സിപി നേതാവ് രാംരാജെ നായിക്കിന്റെ മരുമകാനാണ്.
ശിവസേന എല്ലാഅംഗങ്ങള്‍ക്കും ഇന്നലെ തന്നെ വിപ്പ് നല്‍കിയിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ നിയമസഭാകക്ഷി നേതാവ് സുനില്‍ പ്രഭുവാണ് വിപ്പ് നല്‍കിയത്. ഇന്ന് രാവിലെ ഷിന്ദേ വിഭാഗം എംഎല്‍എമാര്‍ക്കും വിപ്പ് നല്കി. ശിവസേന നിയമ സഭാ കക്ഷി ഓഫീസ് ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ പൂട്ടിയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: