മുംബൈ: മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയായമായുള്ള ആദ്യ സഭാസമ്മേളനമാണ് ഇത്. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ജയിക്കാനാണ് സാധ്യത. നാളെയാണ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്.
ബിജെപിയുടെ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി. 170 അംഗങ്ങള്‍ തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. ശിവസേനയുടെ രാജന് സാല്‍വിയാണ് മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ഥി.
ശിവസേന എല്ലാഅംഗങ്ങള്‍ക്കും ഇന്നലെ തന്നെ വിപ്പ് നല്കി. ഔദ്യോഗിക പക്ഷത്തിന്റെ നിയമസഭാകക്ഷി നേതാവ് സുനില്‍ പ്രഭുവാണ് വിപ്പ് നല്‍കിയത്. ഇന്ന് രാവിലെ ഷിന്ദേ വിഭാഗം എംഎല്‍എമാര്‍ക്കും വിപ്പ് നല്കി. ശിവസേന നിയമ സഭാ കക്ഷി ഓഫീസ് ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ പൂട്ടിയിട്ടു.
കോണ്‍ഗ്രസ്, എന്‍.സി.പി. പാര്‍ട്ടികള്‍ ഞായറാഴ്ച രാവിലെ വിപ്പ് നല്‍കും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കേണ്ട ആവശ്യമില്ലെന്ന നലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: