പെരുമ്പാവൂര്‍: പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2020ല്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ അധ്യാപകനായ അലിയാര് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: