ന്യൂദല്‍ഹി: നമോ ആപ്പില്‍ 2022 ജൂണ്‍ 26ലെ ‘മന് കി ബാത്ത്’ അടിസ്ഥാനമാക്കിയുള്ള ക്വിസില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ മാസത്തെ ‘മന് കി ബാത്ത്’ ബഹിരാകാശത്തിലെ ഇന്ത്യയുടെ കുതിപ്പ്, ‘പാഴാക്കുന്നത് മുതല്‍ സമ്പത്ത്’ വരെയുള്ള കൂട്ടായ ശ്രമങ്ങള്‍, നമ്മുടെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
‘ഈ മാസത്തെ ‘മന് കി ബാത്തില്‍, ബഹിരാകാശത്തിലെ ഇന്ത്യയുടെ കുതിപ്പ്, ‘പാഴാക്കുന്നത് മുതല്‍ സമ്പത്ത്’ വരെയുള്ള കൂട്ടായ ശ്രമങ്ങള്‍, നമ്മുടെ അത്ലറ്റുകളുടെ നേട്ടങ്ങള്‍ എന്നിവയും അതിലേറെയും വരെയുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്തു. ഈ എപ്പിസോഡ് അടിസ്ഥാനമാക്കി നമോ ആപ്പില്‍ ഒരു ക്വിസ് ഉണ്ട്. അതില്‍ പങ്കെടുക്കൂവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: