തിരുവനന്തപുരം : ബ്രൂവറി അഴിമതി കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് കോടതിയുടെ ഈ ഉത്തരവ്. ജൂലൈ 17 ന് കേസിന്റെ വിസ്താരം തുടരും. ബ്രൂവറികള്‍ അനുവദിച്ചതിന് പിന്നില്‍ പിണറായി സര്‍ക്കാരാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ താല്‍പ്പര്യ പ്രകാരം മുന്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് അനധികൃതമായി തീരുമാനമെടുത്തെന്നാണ് ചെന്നിത്തലയുടെ ആരോപണം.
മുമ്പ് വിജിലന്‍സ് അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയില്‍ മറ്റൊരു റിട്ട് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല. അന്ന് ഗവര്‍ണര്‍ നിഷേധിക്കുകയും പ്രോസിക്യൂട്ടര്‍ തടസ്സവാദം ഉന്നയിച്ചതോടെയാണ് അനുമതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: