തൃശൂര്‍: ടെലിവിഷന്‍ ആസ്വാദന രംഗത്ത് വിപ്ലവാത്മക ചുവടുവെപ്പുമായി ബിഎസ്എന്‍എല്‍ ഐപി ടിവി സര്‍വീസ്. തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യവഴി ചാനലുകള്‍ ഡിജിറ്റലായി എത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിലൂടെ ചാനലുകള്‍ കാണുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം വരുന്നില്ല. ബിഎസ്എന്‍എല്‍ ഐപി ടിവി ലഭിക്കാന്‍ സെറ്റ്ടോപ് ബോക്സിന്റെ ആവശ്യമില്ല. ആന്‍ഡ്രോയിഡ് ടിവിയില്‍ നേരിട്ടും മറ്റുള്ള ടിവികളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആന്‍ഡ്രോയിഡ് ബോക്സ്, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് ഇവയിലേതെങ്കിലും ഉപയോഗിച്ചും, ഈ ഡിജിറ്റല്‍ സംവിധാനം ലഭ്യമാവും.
ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് മോഡത്തില്‍ നിന്നുമുള്ള വൈഫൈ സിഗ്നലുകള്‍ ലഭിക്കുന്ന ഏതൊരു സ്ഥലത്ത് നിന്നും ഐപി ടിവി കാണാന്‍ സാധിക്കുന്നു. 153 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജില്‍ 161 ഫ്രീ ചാനലുകളും, 270 രൂപയുടെ എച്ച്ഡി പാക്കേജില്‍ 201 ചാനലുകളും 400 രൂപയുടെ എച്ച്ഡി പാക്കേജില്‍ 223 ചാനലുകളും ലഭിക്കുന്നു.
നിലവില്‍ തൃശൂര്‍ ജില്ലയിലെ 42 ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയില്‍ ബിഎസ്എന്‍എല്‍ നേരിട്ട് കൊടുത്തതോ, ബിഎസ്എന്‍എല്‍ എക്സ്സൂസീവ് ഫ്രാഞ്ചൈസീസ് മുഖേന കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബര്‍ കണക്ഷനിലും ഈ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘ഐപി ടിവി’ എന്ന് 9400022440 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം അയക്കണം.
ബിഎസ്എന്എല്ലിനോടൊപ്പം ഭൂമികയും, സിനിസോഫ്റ്റും ചേര്‍ന്നാണ് ഈ പുത്തന്‍ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ഭാരത് ഫൈബര്‍ ഇന്റര്‍നെറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ നിലവിലുള്ള വോയിസ് കോളിന് പുറമെ ഐപി ടിവി കൂടി ചേരുമ്പോള്‍ ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. വോയ്സ്, ഡാറ്റ, വീഡിയോ എന്നിവയാണിത്. ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെയും, ഇന്റര്‍നെറ്റ് സ്പീഡില്‍ കുറവ് വരാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് തന്നെ ഐപി ടിവിയും വോയ്സ് സൗകര്യവും ഒരേ സമയത്ത് ലഭിക്കുന്നു എന്നതാണ് ബിഎസ്എന്‍എല്‍ ഭാരത് ഫൈബറിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: