മികച്ച സംവിധായകനും, അസോസിയേറ്റ് ഡയറക്ടറുമായ സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ക്രൗര്യം എന്ന ചിത്രത്തിന്റെ പൂജയും, ഓഡിഷനും മാനന്തവാടിയില്‍ നടന്നു. മാനന്തവാടി നഗരസഭ ചെയര്‍ പേഴ്സണ്‍ ശ്രീമതി രത്നവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ സിനിമ താരം വിജയന് നായര്‍, അഞ്ചല്‍ മോഹന്‍, ഭവിന്, റഷീദ് നീലാംബരി, വ്യാപാരി വ്യവസായി സെക്രട്ടറി മഹേഷ്, വയനാട് ഡ്രീംസ് പ്രസിഡന്റ സുബൈര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മാനന്തവാടി ടാകീസിന്റെ ബാനറില്‍ പ്രദീപ് പണിക്കര്‍ കഥയും, തിരക്കഥയും, സംഭാഷണവും നിര്‍വഹിക്കുന്നു. സംവിധാനം സന്ദീപ് അജിത് കുമാര്‍. ജൂലൈയില്‍, വയനാട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായാണ് ക്രൗര്യം ചിത്രീകരിക്കുന്നത്. കോ പ്രൊഡ്യൂസര്‍- സുരേഷ് ഐശ്വര്യ, ഷംസീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഉല്ലാസ് ശങ്കര്‍, പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: