കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍)മുംബൈ വിവിധ തസ്തികകളില്‍ നിയമത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ.
എന്‍ജിനീയര്‍-മെക്കാനിക്കല്‍, ഒഴിവുകള്‍ 103, ഇലക്ട്രിക്കല്‍ -42, ഇന്‍സ്ട്രുമെന്റേഷന്‍-30, സിവില്‍-25, കെമിക്കല്‍-7, യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദം/തത്തുല്യം. പ്രായപരിധി 25 വയസ്സ്.
* ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫീസര്‍. ഒഴിവുകള്‍-5, യോഗ്യത- നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ എന്‍ജിനീയറിങ് ബിരുദം (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി), പ്രായപരിധി 25 വയസ്സ്.
* സേഫ്റ്റി ഓഫീസര്‍. ഒഴിവുകള്‍-13. യോഗ്യത-നാലുവര്‍ഷത്തെ മെക്കാനിക്കല്‍/സിവില്‍/ഇന്‍സ്ട്രുമെന്റേഷന്‍ ഇലക്ട്രിക്കല്‍/കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിഗ്രി/ഡിപ്ലോമായും. ഹിന്ദി (ദേവനാഗരി സ്ക്രിപ്റ്റ്, തമിഴ്/മലയാളം പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്സ്.
* ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഒഴിവുകള്‍-2, യോഗ്യത-ഫയര്‍/ഫയര്‍ ആന്റ് സേഫ്റ്റി എന്‍ജിനീയറിങ് ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റും. മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്സ്.
* ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍, ഒഴിവുകള്‍-27, യോഗ്യത-കെമിസ്ട്രി(അനലിറ്റിക്കല്‍/ഫിസിക്കല്‍/ഓര്‍ഗാനിക്/ഇന്‍ഓര്‍ഗാനിക്)യില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ എംഎസ്സി. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
* പ്രായപരിധി 27 വയസ്സ്.
* ബ്ലെന്‍ഡിങ് ഓഫീസര്‍-5, യോഗ്യത-തൊട്ട് മുകളിലേതുപോലെ തന്നെ.
* ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്-15, യോഗ്യത-സിഎ. പ്രായപരിധി 27 വയസ്സ്.
* എച്ച്ആര്‍ ഓഫീസര്‍-8, യോഗ്യത-എച്ച് ആര്/പേര്‍സണേല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം അല്ലെങ്കില്‍ എംബിഎ(എച്ച്ആര്‍/പേര്‍സണല്‍ മാനേജ്മെന്റ്), പ്രായപരിധി 27 വയസ്സ്.
* വെല്‍ഫെയര്‍ ഓഫീസര്‍-1, യോഗ്യത- ബിരുദവും ലെജിസ്ലേഷന്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/പെര്‍സണേല്‍ മാനേജ്മെന്റ്/എച്ച്ആര്‍എം/ലേബര്‍ വെല്‍ഫെയര്‍ എന്നിവയിലൊന്നില്‍ പിജി ഡിഗ്രി/ഡിപ്ലോമയും. തെലുങ്ക് ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്.
* വെല്‍ഫെയര്‍ ഓഫീസര്‍-1, യോഗ്യത- സോഷ്യല്‍ സയന്‍സില്‍ ഡിഗ്രി/ഡിപ്ലോമ, മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്.
* ലോ ഓഫീസര്‍-7, യോഗ്യത- അംഗീകൃത നിയമ ബിരുദം. പ്രായപരിധി 26 വയസ്.
* മാനേജര്‍/സീനിയര്‍ മാനേജര്‍- ഇലക്ട്രിക്കല്‍-3, യോഗ്യത- 4 വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം. 9/12 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 34/37 വയസ്.
മാര്‍ക്ക്: യോഗ്യതാപരീക്ഷകള്‍ ഇനിപറയുന്ന മിനിമം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-സിഎ 50% മാര്‍ക്കില്‍ കുറയരുത്; ലോ/എച്ച്ആര്‍ 60% മാര്‍ക്കില്‍ കുറയാതെ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 55% മതി); മറ്റെല്ലാ തസ്തികകള്‍ക്കും 60% മാര്‍ക്കില്‍ കുറയാതെ യോഗ്യത നേടിയിരിക്കണം. (എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 50% മതി). സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustanpetroleum.com/careers ല്‍ കറന്റ് ഓപ്പണിംഗ് ലിങ്കിലുണ്ട്. അപേക്ഷാ ഫീസ് നികുതി ഉള്‍പ്പെടെ 1180 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ്, നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂലൈ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, ശമ്പളം, സംവരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അനെര്‍ട്ടില്‍ പ്രോജക്ട് എന്‍ജിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസര്‍: ഒഴിവുകള്‍ 40, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 29 വൈകിട്ട് 5 വരെ
സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള അനെര്ട്ടിലേക്ക് ഇനിപറയുന്ന തസ്തികകളില്‍ കരാര്‍ നിയമനത്തിന് സിഎംഡി അപേക്ഷകള്‍ ക്ഷണിച്ചു.
പ്രോജക്ട് എന്‍ജിനീയര്‍- ഒഴിവുകള്‍-8, ശമ്പളം 35,000 രൂപ.
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍-2, ശമ്പളം 30,000 രൂപ.
അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍-10, ശമ്പളം 25,000 രൂപ.
പ്രോജക്ട് അസിസ്റ്റന്റ് (ഐടി)-2, ശമ്പളം 23,000 രൂപ.
ടെക്നിക്കല്‍ അസിസ്റ്റന്റ്-18, ശമ്പളം 20,000 രൂപ.
യോഗ്യതാ മാനാദണ്ഡങ്ങള്, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cmdkerala.net ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 29 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: