ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയോടും മമത ബാനര്‍ജിയോടും വോട്ടഭ്യര്‍ത്ഥിച്ച് ദ്രൗപദി മുര്‍മു. ഇതോടെ സോണിയയും മമതയും പ്രതിരോധത്തിലായിരിക്കുകയാണ്.
സ്വാതന്ത്ര ഇന്ത്യയില്‍ ആദ്യമായി ആദിവാസി ഗോത്രവര്ഗ്ഗത്തില് നിന്നും രാഷ്ട്രപതി പദവിയിലേക്ക് വരുന്ന ദ്രൗപദി മുര്‍മുവിന് വോട്ട് നിഷേധിച്ചാല്‍ അത് എന്നെന്നേക്കും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന സോണിയാഗാന്ധിയും മമത ബാനര്‍ജിയും പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് വേണ്ടി മുന്‍കയ്യെടുത്ത മമതയെ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ തള്ളും. ബിജെപിയെ ഏത് വിധേനെയും എതിര്‍ക്കാന്‍ ശ്രമിക്കുന്ന സോണിയയ്ക്കും മുര്‍മുവിനെ തള്ളുന്നത് ഭാവിയിലെ കരുനീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കും. മുര്‍മുവിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് സോണിയയും മമതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: