കൊട്ടാരക്കര: ക്രൂരമായി മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ എത്തി ആള് പോലീസിനെ കമ്പളിപ്പിച്ച് വീട്ടിനുളളില്‍ തൂങ്ങി മരിച്ചു.പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരിയാണ് (45) മരിച്ചത്.ഇന്നലെ വൈകിട്ട് നാല്മണിയോടെയാണ് സംഭവം നടന്നത്.പോലീസിനെ ഭയന്നാണ് ആത്മഹത്യയെന്നാണ് പറയപ്പെടുന്നത്.
ശ്രീഹരി കാലങ്ങളായി പ്രവാസിയായിരുന്നു,ഇപ്പോള്‍ പനവേിയില് സ്റ്റേഷനറിക്കട നടത്തുകയാണ്.ഇയാള്‍ ഭാര്യ ആസാലയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.ക്രൂരമായി മര്‍ദ്ദിച്ചു എന്നിവരുടെ പരാതിയില്‍ പോലീസ് ശ്രീഹരിയ്ക്കെതികരെ കേസ് എടുത്തിരുന്നു.രണ്ട് ദിവസമായി പോലീസ് ഇയാളെ പിടികൂടാനുളള ശ്രമത്തിലായിരുന്നു.കഴിഞ്ഞ ദിവസം ഇയാളെ പോലീസ് പിന്തുടര്ന്നു.ഇന്നലെ വീട് വളഞ്ഞ് പോലീസ് ഇയാളെ പിടികൂടി.
എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വെളളം കൊടുക്കാന്‍ ശ്രീഹരി അനുവാദം ചോദിച്ചു.പോലീസ് അനുവാദം നല്‍കിയതോടെ ജീപ്പില്‍ നിന്ന് ഇറങ്ങി വീടിനുളളില്‍ കയറി വാതിലടച്ചു.ഏറെനേരമായിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സംശയം തോന്നിയ പോലീസ് വാതില്‍ തളളിത്തുറന്ന് നടത്തിയ പരിശോധനയില്‍ ശ്രീഹരി തൂങ്ങിനില്ക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഇയാളുടെ ഭാര്യ കൊല്ലം കളക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയാണ്.ഇവര്‍ക്ക് വീട്ടില്‍ നിന്ന് സാധനങ്ങളും വസ്ത്രങ്ങളും എടുക്കുന്നതിനു സംരക്ഷണം നല്‍കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനാല്‍ ഭാര്യക്കൊപ്പമാണ് പോലീസ് വീട്ടിലെത്തിയത് എന്നാണ് പറയപ്പെടുന്നത്.ശ്രീഹരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നും പറയുന്നു.ശ്രീഹരിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.മക്കള്‍ : ആദിത്യ, കാര്‍ത്തിക്.സംഭവത്തില്‍ പോലീസ് ഇന്റലിജന്‍സ് ആന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: