കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട ധ്വജ തൈലാധിവാസം ക്ഷേത്ര സന്നിധിയില്‍ നടന്നു. കൊടിമരത്തിനായി പാകപ്പെടുത്തിയ തേക്കിന്‍ തടി വ്രതനിഷ്ടയോടെ പ്രത്യേകം തയ്യാറാക്കിയ അരയന്നത്തോണിയിലെ തൈലത്തില്‍ നിക്ഷേപിക്കുന്നതായിരുന്നു ചടങ്ങ്.
ഇന്നലെ രാവിലെ 8നും 9.15നും മദ്ധ്യേ ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു ഭണ്ഡാരത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിമരത്തടി അരയന്ന തോണിയിലെ തൈലത്തില്‍ പ്രവേശിപ്പിച്ചു. പത്തിയൂര്‍ വിനോദ് ബാബുവിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ക്കാവശ്യമായ തൈലം തയ്യാറാക്കിയത്. ചടങ്ങുകളോടനുബന്ധിച്ച് ഉച്ചയ്‌ക്ക് മൂന്നിന് സിനിമാതാരം ജയറാമും 101 കലാകാരന്മാരും പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി.
വൈകിട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, പ്രസിഡന്റ് അജിത് വിനായക, സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനവും നടന്നു. സമ്മേളത്തിന് ശേഷം ദേവസ്വം മന്ത്രിയും പ്രസിഡന്റും ചേര്‍ന്ന് അരയന്നതോണിയിലേക്ക് തൈലം പകര്‍ന്നു. ചടങ്ങില്‍ നിരവധി ഭക്തരും പങ്കാളികളായി. ചലച്ചിത്ര താരം അജു വര്‍ഗ്ഗീസും ചടങ്ങില്‍ സാന്നിധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: