മുംബൈ: ഉദ്ധവ് താക്കറെക്കെതിരേ കലാപം ആരംഭിച്ച് വിജയിച്ച ഏക്നാഥ് ഷിന്‍ഡെയോടും മറ്റ് വിമത എംഎല്‍എമാരോടും 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരാന്‍ ശിവസേന ആവശ്യപ്പെട്ടു. മഹാഅഘാഡി ഭരണസഖ്യം ഉപേക്ഷിക്കാന്‍ തയാറാണെന്നാണ് വാഗദ്ഗാനം.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിസര്‍ക്കാരില്‍ നിന്ന് പുറത്തുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി വിമതര്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈയിലേക്ക് ഗുവാഹത്തിയില്‍ നിന്ന് മടങ്ങണം,’ ശിവസേനയുടെ മുഖ്യ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
41 ഓളം എം.എല്‍.എമാരുമായി ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന ഏക്നാഥ് ഷിന്‍ഡെ, കഴിഞ്ഞ രണ്ടര വര്‍ഷത്തെ സഖ്യഭരണത്തില്‍ ശിവസൈനികരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതെന്നും കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന് സേനയോട് ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ വിമതര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ വിമത ക്യാമ്പില്‍ ചേര്‍ന്ന ഏറ്റവും പുതിയവരില്‍ ഒരാളായ ദീപക് കേസാര്‍ക്കര്‍ പറഞ്ഞിരുന്നു. പകരം, അദ്ദേഹം ബി.ജെ.പി.യുമായി സഖ്യത്തിലേര്‍പ്പെടാനും സ്വാഭാവിക സഖ്യകക്ഷിയുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവസാന അടവുമായി ശിവസേന രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: