ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തി ദ്രൗപതി മുര്‍മ്മു. കേന്ദ്രമന്ത്രി അര്ജുന് മുണ്ട അടക്കമുള്ളവര്‍ ദ്രൗപതിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ശേഷം പ്രധാനമനമ്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി തുടങ്ങിയവര്‍ മുര്‍മ്മുവിന് കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുര്‍മുവിന് പിന്തുണ അറിയിച്ചത്. “എപ്പോഴും സ്ത്രീശാക്തീകരണത്തിനൊപ്പം നില്ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. അതിനപ്പുറം മുര്‍മു ആദിവാസി ഗോത്രവര്‍ഗ്ഗമായ സന്താള്‍ വംശജയാണ്. അതുകൊണ്ട് ജനതാദള്‍ (യു) ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നു.” ജെഡി (യു) പ്രസിഡന്റ് രഞ്ജന്‍ സിങ്ങ് പറഞ്ഞു.
ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലറിന്റെ ജിതന്‍ രാം മാഞ്ചിയും എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാനും പിന്തുണ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന സാഹചര്യം തെളിഞ്ഞതോടെയാണ് ശരത്പവാറും ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറിയത്. ഇപ്പോള്‍ കടുത്ത മോദി വിരോധിയായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: