ന്യൂഡൽഹി: കോവിഡ് നെഗറ്റീവായെങ്കിലും ഇഡിയ്ക്ക് മുന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ചോദ്യം ചെയ്യലിന് സാവകാശം തേടി ഇഡിയ്ക്ക് കത്തയച്ചിരിക്കുകയാണ് സോണിയ.
കോൺഗ്രസ് നേതാവും എംപിയുമായ ജയ്റാം രമേശ് ട്വിറ്ററിലൂടെയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. കോവിഡിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ പൂർണമായും വിട്ട് മാറാത്തതിനാൽ വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ സോണിയാ ഗാന്ധിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ ചോദ്യം ചെയ്യലിന് സാവകാശം ആവശ്യപ്പെട്ട് സോണിയ ഇഡിയ്ക്ക് കത്ത് നൽകി.
പൂർണമായി സുഖം പ്രാപിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കത്തിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊറോണയെ തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ഗംഗാറാം ആശുപത്രി വിട്ട സോണിയയോട് ജൂണ്‍ 23 വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സോണിയയോട് നോട്ടീസ് നല്‍കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇനി ഒരു ഇടവേളയ്ക്ക് ശേഷമേ രാഹുലിനെ ചോദ്യം ചെയ്യലിന് വിളിക്കൂ. അനധികൃത പണമിടപാടിനെക്കുറിച്ചോ, കൊല്‍ക്കൊത്തയിലെ ഒരു ഷെല്‍ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലേക്ക് വന്നകാര്യം അറിയില്ലെന്നുമാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. പണമിടപാടെല്ലാം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയ്ക്കേ അറിയാവൂ എന്ന നിലപാടിലാണ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: