ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിവീര്‍ പദ്ധതി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം. ഇന്ന് രാവിലെ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടേയും മേധാവികളെയും വിളിച്ചു ചേര്‍ത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ചു ചേര്‍ക്കുകയായിരുന്നു.
രാജ്യത്തിന്റെ സൈന്യത്തിലേക്ക് കുടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചു.
കാര്‍ഗില്‍ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പദ്ധതിയിപ്പോള് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതാണ്. സംയുക്ത സൈനക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് അഗ്നിപഥ് വഴി ആയിരിക്കുമെന്നും ലെഫ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
നിലവില്‍ 14,000 പേര് കരസേനയില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരില്‍പ്പലരും സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാല്‍ത്തന്നെ തൊഴില്‍ ഇല്ലാതാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അനില്‍ പുരി പറയുന്നു.
നാല്പ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തില്‍ മാത്രമാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അറുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാക്കും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ നല്ല അവസരമാണിത്.
11.74 ലക്ഷം മാത്രമല്ല ഒരു അഗ്നിവീറിന്റെ വരുമാനം. സര്‍വീസിലുള്ള കാലഘട്ടത്തിലേതും ചേര്‍ത്ത് ഒരു അഗ്നിവീറിന് ആകെ 23.24 ലക്ഷം രൂപ വരുമാനം കിട്ടും. സേവനകാലത്തിനിടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താല്‍ ഇന്‍ഷൂറന്‍സ് സേവാനിധി ഉള്‍പ്പടെ ഒരു കോടി രൂപ ലഭിക്കും. സിയാച്ചിനില്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് കിട്ടുന്ന അതേ തരത്തിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് അഗ്നിവീറുകള്‍ക്കും ലഭിക്കുക. ഒരു തരത്തിലുള്ള വിവേചനവുമുണ്ടാവില്ല.
വിവിധ മന്ത്രാലയങ്ങളില്‍ അഗ്നിവീറുകള്‍ക്ക് നല്കുന്ന സംവരണം നേരത്തേ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും, അക്രമങ്ങളോ സമരങ്ങളോ കണ്ട് നടപ്പാക്കിയതല്ല. കൂടാതെ ചില സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും മടങ്ങിവരുന്ന അഗ്നീവീറുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: