ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 196.14 കോടി (1,96,14,88,807) പിന്നിട്ടു. 2,53,09,999 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.57 കോടി യിലധികം (3,57,21,007) കൗമാരക്കാര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്കി. 18-59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
ഇന്നു രാവിലെ ഏഴു മണിവരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,08,271
രണ്ടാം ഡോസ് 1,00,55,706
കരുതല്‍ ഡോസ് 55,21,277
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,21,910
രണ്ടാം ഡോസ് 1,76,11,167
കരുതല്‍ ഡോസ് 95,95,070
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,57,21,007
രണ്ടാം ഡോസ് 2,10,22,739
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,00,83,258
രണ്ടാം ഡോസ് 4,77,03,955
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,78,82,464
രണ്ടാം ഡോസ് 49,76,73,388
കരുതല്‍ ഡോസ് 19,93,611
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,33,83,554
രണ്ടാം ഡോസ് 19,26,14,663
കരുതല്‍ ഡോസ് 20,75,682
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,72,03,059
രണ്ടാം ഡോസ് 12,02,56,475
കരുതല്‍ ഡോസ് 2,22,61,551
കരുതല്‍ ഡോസ് 4,14,47,191
ആകെ 1,96,14,88,807
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 72,474 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.17% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.62 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,518 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,99,363 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,899 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,46,387 പരിശോധനകള്‍ നടത്തി. ആകെ 85.78 കോടിയിലേറെ (85,78,41,663) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.50 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.89 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: