തൊടുപുഴ: ഇടുക്കിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി (എപിപി) നിയമിക്കപ്പെട്ട് ബി.ജെ.പി നേതാവാണെന്നറിഞ്ഞതോടെ ആ പദവി റദ്ദാക്കി പിണറായി സര്‍ക്കാര്‍. ബിജെപി നേതാവിന്റെ നിയമന തീരുമാനം റദ്ദാക്കിക്കൊണ്ട് നിയമ വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്.
അഭിഭാഷകരുടെ ഇടത് സംഘടനയാണ് ബി.ജെ.പി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ ആദ്യം രംഗത്തെത്തിയത്. ഇവരുടെ പ്രതിഷേധം കടുത്തതോടെയാണ് നിയമനം റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി പുറത്തുവന്നത്.
ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ പദവികളിലാണ് വിനോജ് കുമാറിന് നിയമനം നല്‍കിയിരുന്നത്. മൂന്നാര്‍ എം.എല്‍.എ എ. രാജ ഇരുന്ന തസ്തികയായിരുന്നു ഇത്. ബി.ജെ.പി നേതാവിനെ നിയമിച്ചത് സി.പി.ഐ.എം- ബി.ജെ.പി രഹസ്യധാരണയുടെ ഭാഗമാണ് നിയമനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
ജൂണ്‍ ഒമ്പതിനാണ് വിജയ് കുമാറിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ജൂണ്‍ 15ന് വിനോജ് ചുമതലയേറ്റു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഒ.ബി.സി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. നിയമനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പി.കെ. വിനോജ് കുമാര്‍ പ്രതികരിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ഇടതു സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിനോജ് വിമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് ഇടത്പക്ഷ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാവും സിപിഎം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: