തിരുവനന്തപുരം: യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ വിഷലിപ്ത പ്രചരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പദ്ധതി ദേശീയ താല്പര്യങ്ങള്ക്ക് എതിരാണെന്ന് അദേഹം പറഞ്ഞു. യുവ ആര്‍എസ്എസുകാരെ പിന്‍വാതിലിലുടെ ഒരു അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സര്‍ക്കാര്‍ പണം ഉപയോഗിക്കാനുള്ള മാര്‍ഗവുമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്നും ബേബി ആരോപിച്ചു.
അടുത്ത ഒന്നരവര്‍ഷം കൊണ്ട് പത്തുലക്ഷം സര്‍ക്കാര്‍ ജോലി എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേയും ബേബി പ്രതികരിച്ചു. പത്തു ലക്ഷത്തിലേറെ ഒഴിവുകള്‍ ഉള്ളപ്പോള്‍ അവയില്‍ നിയമനം നടത്താതെ കരാര്‍ നിയമനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശ്രമം ഉപേക്ഷിച്ച് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും തൊഴില്‍ ആവശ്യമുള്ള പ്രായത്തിലാണ്. അവരെ തൊഴിലില്ലാത്തവരായി അലയാന്‍ വിടുന്നത് സാമൂഹ്യവിരുദ്ധശക്തികള്‍ക്ക് ആള്‍ക്കൂട്ടം നല്‍കുന്നത് പോലാകുമെന്നും ബേബി വിമര്‍ശിച്ചു.
സംഭവത്തില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ തന്നെ രരംഗത്തുവന്നു. ഇന്ത്യയ്ക്ക് യുവ സൈനിക ശക്തി അനിവാര്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയുടെ പ്രതികരണം. സൈനിക വിഭാഗങ്ങളെ തൊഴിലുറപ്പ് പദ്ധതികളായല്ല കാണേണ്ടതെന്നും അദേഹം വിമര്‍ശിച്ചു. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: