ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹോങ്കോങ്ങിന്റെ ആഗ്നസ് ലോങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 21-11, 21-18.
മത്സരത്തില്‍ ഒരിക്കല്‍ പോലും ലോങ്ങിന് ആധിപത്യം നേടുവാന്‍ സാധിച്ചില്ല. ആദ്യ ഗെയിമില്‍ 11-3 ന് മുന്നിലെത്തിയ താരം എട്ട് പോയിന്റ് മാത്രമാണ് ലോങ്ങിന് വഴങ്ങിയത്. രണ്ടാം ഗെയിമിലും പ്രണോയിയുടെ മുന്നേറ്റമായിരുന്നു. ആദ്യ പകുതിയില്‍ 11-9ന് എത്തിയ പ്രണോയ് രണ്ടാം പാതിയില്‍ 21-18ന് വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: