കുണ്ടറ: മുട്ടം, കൊച്ചുപ്ലാംമൂട് പ്രദേശങ്ങളിലൂടെ കൊല്ലം-തേനി ദേശീയപാതയുടെ ബൈപാസിന്റെ അലൈന്മെന്റ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ എംഎല്‍എയോട് പരാതിയുമായി നാട്ടുകാര്‍.
കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് പ്രദേശത്ത് സന്ദര്ശിക്കാനെത്തിയപ്പോഴണ് നാട്ടുകാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പ്രസക്തമായ പല ചോദ്യങ്ങള്‍ക്കുമുമ്പിലും ഉത്തരം നല്കാനാകാതെ എംഎല്‍എ ഉരുണ്ടുകളിച്ചു. ചിറ്റുമല വഴി നിശ്ചയിക്കപ്പെട്ടിരുന്ന മുന്‍ അലൈന്മെന്റ് ചിലരുടെ സ്വാധീനഫലമായി പട്ടികജാതിക്കാരും മത്സ്യതൊഴിലാളികളും പിന്നാക്ക ജാതിക്കാരുമായ അവശ ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മുട്ടം, കൊച്ചുപ്ളാംമൂട് പ്രദേശങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അധികൃതരുടെ ഈ നടപടിക്കെതിരേ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഇരുനൂറോളം കുടുംബങ്ങളുടേയും ഇതര ജനവിഭാഗങ്ങളുടെയും ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട സേവ് മുട്ടം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തല്‍ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ മുട്ടം സന്ദര്‍ശിച്ചത്.
ജിപിഎസ് സര്‍വേ നടന്ന വിവിധ ഭവനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തോട് ആവലാതികള്‍ പറഞ്ഞു. എന്തുവന്നാലും നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും അതിരൂക്ഷമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കള്‍ എംഎല്‍എയോട് പറഞ്ഞു. 560 പേര് ഒപ്പിട്ട നിവേദനം എംഎല്‍എയ്ക്ക് നേരത്തേ നല്‍കിയിരുന്നു.
18ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടം സെന്റ് ജോസഫ് എല്‍പി സ്കൂളില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ യോഗം ചേരാന്‍ എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം സമരസമിതി തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മുട്ടം, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എം.എസ്. സജികുമാര്‍, സെക്രട്ടറി ശ്രീകുമാര്‍, പഞ്ചായത്ത് മുന്‍ മെമ്പര്‍ രാധാമണി, വിനേഷ് വിജയ്, മുട്ടം മേരിദാസന്‍, കൊച്ചുപുര സുജാത, കുഞ്ഞുകൃഷ്ണന്‍, വിനു കാഞ്ഞിരംവിള തുടങ്ങിയ നേതാക്കള്‍ കാര്യങ്ങള്‍ എംഎല്‍എ യോട് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: