ന്യൂദല്‍ഹി: ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും രാഷ്ട്രത്തിന്റെ വികസനം എന്തെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുകയും ചെയ്ത ഭരണമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയമല്ല രാഷ്ട്രമാണ് മുഖ്യം എന്ന് നമ്മെ പഠിപ്പിച്ച മോദി ഭരണം വികസനം എന്നത് ഏറ്റവും താഴെ തട്ടില്‍ നിന്നുമാണ് തുടങ്ങേണ്ടത് എന്ന് നമ്മെ ബോധ്യപ്പെടുത്തി. ലോകം പകച്ചു നിന്ന മഹാമാരി കോവിഡിനെ ഫലപ്രദമായി നേരിട്ടത് ഭാരതമാണ്. അതുകൊണ്ടുതന്നെ ലോകം ഇന്ന് ഭാരതത്തെയും മോഡി സര്‍ക്കാരിനെയും അംഗീകരിക്കുകയും നരേന്ദ്രമോദിയുടെ വാക്കുകകള്‍ക്കായി കാതോര്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ സത്ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ നടന്ന മഹാ സമ്പര്‍ക്കം അമ്പലപ്പുഴയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ അമ്പലപ്പുഴ പ്രൈമറി ഹെല്‍ത്ത്, എഇഒ ഓഫീസ്, ലേബര്‍ ഓഫീസ്, ട്രഷറി, വില്ലജ് ഓഫീസ്, പോലീസ് സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കം നടത്തി.
അമ്പലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രെട്ടറിമാരായ അനില്‍ പാഞ്ചജന്യം, സന്ധ്യ സുരേഷ് , മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബീന കൃഷ്ണ കുമാര്‍, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ കെ.എസ്സ്. ജോബി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മനോജ് കുമാര്‍, വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍ ശ്രീലേഖ രമേശ്, പഞ്ചായത്തംഗം രാജ് മോഹന്‍ മണ്ഡലം സെക്രട്ടറിമാരായ സ്മിത മോഹന്‍, രാജീവ്. ജി, ശ്രീദേവി, ട്രഷറര്‍ ബിജു സാരംഗി, ജില്ലാ കമ്മറ്റി അംഗം രേണുക ശ്രീകുമാര്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി. പ്രദീപ്, ജനറല്‍ സെക്രട്ടറി ശ്രീ അജി പി അനിഴം, വൈസ് പ്രസിഡന്റ് ശ്രീ ഗോപന്, മണികണ്ഠന്, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പിളി രമേശ്, ടഇ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രമണി , കവിരാജ്, വിനീഷ്, പി.റ്റി. ബൈജു,പീതാംബരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: