ന്യൂദല്‍ഹി : ഭരണ- പ്രതിപക്ഷത്തിന്റെ പരസ്പരമുള്ള കൊലവിളി കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ ക്രമസമാധാനം തകരാറിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കേരളത്തിലെ നിലവിലെ സംഘര്‍ഷ സാധ്യതകളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരു്ന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് വീട്ടിനകത്ത് പോലും ജനങ്ങള്‍ക്ക് താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേളത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരു വീട്ടിനകത്തേയ്ക്കാണ് കണ്ണീര് വാതക ഷെല്‍ പ്രയോഗിച്ചത്. അവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ കൂട്ടുത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ചുമതലയുള്ള മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അടക്കം പുറത്തുനിര്‍ത്തിക്കൊണ്ടാണ് ഒരു പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും ജനങ്ങളെ ഭയന്നുകൊണ്ട് മുഖ്യമന്ത്രി എന്തിന് നാട്ടിലിറങ്ങി നടക്കുന്നു.
ഒന്നുകില്‍ മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയുക. അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരോട് ചെയ്തത് പോലെ പൂര്‍ണ്ണമായും ഫേസ്ബുക്ക് ലൈവിലൂടെ ഭരണം നടത്തുക. അപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കേണ്ടതിന്റേയോ, പോലീസുകാര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റേയോ ആവശ്യം ഉണ്ടാകില്ല. അതുകൊണ്ട് ഭരണ പ്രതിപക്ഷത്തിന്റെ കൊലവിളി മൂലം ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതില്‍ വ്യോമയാന നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: